റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: നവീകരിച്ച ഊരകം-പുളിയംകോട്-തുപ്പിരിക്കാട് റോഡ് പ്രസിഡൻറ് പി.കെ. സഫ്രീന ഉദ്ഘാടനം ചെയ്തു.- പി.ടി. ബിരിയാമു അധ്യക്ഷത വഹിച്ചു. പി.ടി. മൊയ്തീൻ കുട്ടി മാസ്റ്റർ, പി.ടി. ഹംസ, എ.ടി. ഇബ്രാഹിം കുട്ടി, വി.പി. അഹമ്മദ് എന്നിവർ സംസാരിച്ചു. കുഷ്ഠരോഗ നിർമാർജനം; ബോധവത്കരണ ക്ലാസ് വേങ്ങര: കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തി​െൻറ ഭാഗമായി ജില്ല ലെപ്രസി യൂനിറ്റ്, ഉൗരകം പ്രാഥമികാരോഗ്യ കേന്ദ്രം, വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് എന്നിവ സംയുക്തമായി പോസ്റ്റൽ കാമ്പയിൻ, ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സഫ്രീന അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അഭിലാഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മറിയുമ്മ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. കെ. മുഹമ്മദ് ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. അസി. ലെപ്രസി ഓഫിസർ എം. അബ്ദുൽ ഹമീദ് ബോധവത്കരണ ക്ലാസ് നടത്തി. ഉൗരകം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഹഫിസ് റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ലത്തീഫ്, ഫാറൂഖ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഹരീഷ്, നോൺ മെഡിക്കൽ ഓഫിസർ സൂപ്പർവൈസർ നസീബുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.