സാമ്പത്തിക പ്രതിസന്ധി ആരോഗ്യരംഗത്തും ഭീഷണി സൃഷ്​ടിക്കുന്നു ^മന്ത്രി കെ.കെ. ശൈലജ

സാമ്പത്തിക പ്രതിസന്ധി ആരോഗ്യരംഗത്തും ഭീഷണി സൃഷ്ടിക്കുന്നു -മന്ത്രി കെ.കെ. ശൈലജ അരീക്കോട്: സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ആരോഗ്യരംഗത്തും ഭീഷണികൾ സൃഷ്ടിക്കുന്നതായും എന്നാൽ, അത് മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പൂവത്തിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, വൈസ് പ്രസിഡൻറ് ഷിജി പുന്നക്കൽ, സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, ജില്ല മെഡിക്കൽ ഓഫിസർമാരായ ഡോ. കെ. സക്കീന, ഡോ. ഷിബുലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. അബ്ദുറഹ്മാൻ, കെ.ടി. അബ്ദുറഹ്മാൻ, വി.പി. അബ്ദുറൗഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. മസൂദ്, കെ. ഗീത, പി. ചന്ദ്രൻ, അംഗങ്ങളായ പി. ഷഹീന, എ. കുഞ്ഞൻ, കെ. പ്രസന്ന, കെ.കെ. ഉബൈദുല്ല, കെ. അനൂപ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ടി. റഷീദ്, സി.പി.എം ലോക്കൽ സെക്രട്ടറി സി. നാരായണൻ, യുവജനതാദൾ (എസ്) ജില്ല പ്രസിഡൻറ് യു. ഷമീർ, ബി.ജെ.പി പ്രതിനിധി ടി. സോമസുന്ദരൻ, എൻ.സി.പി പ്രതിനിധി സി.ടി. അലി, മെഡിക്കൽ ഓഫിസർ ഡോ. എൻ. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.