വാർഷികാഘോഷം സമാപിച്ചു

അരീക്കോട്: കിഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പിൽ പ്രവർത്തിക്കുന്ന കാഴ്ചയില്ലാത്തവരുടെ അഗതി മന്ദിരത്തി​െൻറ എട്ടാം വാർഷികാഘോഷം സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കാഴ്ചയില്ലാത്തവർക്കുള്ള വനിത ഹോസ്റ്റൽ ശിലാസ്ഥാപനം, കലാമത്സരങ്ങൾ, കുടുംബസംഗമം, ഗാനമേള, സാംസ്കാരിക സമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തി​െൻറ ഉദ്ഘാടനവും ജില്ല പഞ്ചായത്ത് നിർമിച്ചുനിൽകുന്ന വനിത ഹോസ്റ്റലി​െൻറ ശിലാസ്ഥാപനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഉമർ അറക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറമ്പൻ ലക്ഷ്മി, ജില്ല പഞ്ചായത്തംഗം ഇസ്മായീൽ മുത്തേടം, കെ. അബ്ദുൽ അസീസ്, ഹമീദ് കുനിയിൽ, കെ.സി.എ. ശുക്കൂർ, റൈഹാന ബേബി, എം.ടി. അയ്യപ്പൻ, നജീബ് കാരങ്ങാടൻ, സിദ്ദീഖ് പുറായയിൽ, കെ. അബൂബക്കർ, സുധാരാജൻ, ഇ.കെ. ഗോപാലകൃഷ്ണൻ, ഇ.പി. കൃഷ്ണൻ, ജസ്ന മുഹമ്മദ്, നിയാസ് ചോല, സി. ഹബീബ്, എടക്കര ഹമീദ്, കെ.വി. മുനീർ, പി. രാജൻ, സുരേന്ദ്ര ബാബു, സി. ഇസ്മാഈൽ, കെ.പി. വേലായുധൻ, കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബീറ്റ്സ് ഓഫ് മലബാറി​െൻറ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. പടം : കിഴുപറമ്പ് പഞ്ചായത്തിലെ കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തി​െൻറ എട്ടാം വാർഷികാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.