ആരോഗ്യ മന്ത്രി അരീക്കോട് താലൂക്കാശുപത്രി സന്ദർശിച്ചു

അരീക്കോട്: താലൂക്കാശുപത്രിയായി ഉയർത്തപ്പെട്ടിട്ടും പരാധീനതകൾക്ക് കുറവില്ലാത്ത അരീക്കോട് താലൂക്കാശുപത്രിയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സന്ദർശനം നടത്തി. ആശുപത്രിയും പരിസരവും ചുറ്റിക്കണ്ട മന്ത്രിയുടെ സന്ദർശനസമയത്ത് 300 രോഗികളും രണ്ട് ഡോക്ടർമാരുമാണുണ്ടായിരുന്നത്. 16 ഡോക്ടർമാരുടെ നിയമനം വേണ്ടിടത്ത് ഏഴ് ഡോക്ടർമാർ മാത്രമാണ് ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ആശുപത്രിയുടെ പ്രശ്നങ്ങൾ നേരിൽ ബോധ്യപ്പെട്ട മന്ത്രി വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനൽകി. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളായ എം.ടി. മുസ്തഫ, പി. പരമേശ്വരൻ, ശ്രീജേഷ് കാവനൂർ, കെ. സാദിൽ, ആനന്ദ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി മന്ത്രിക്ക് നിവേദനവും കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.