കുന്നംകുളം--മലബാര്‍ ഭദ്രാസന കണ്‍വെന്‍ഷന് സമാപനം എടക്കര: ആയിരങ്ങള്‍ക്ക് വചന വിരുന്നൊരുക്കി ചുങ്കത്തറയില്‍ നടന്ന മലങ്കര മാര്‍ത്തോമ സുറിയാനി സഭ കുന്നംകുളം--മലബാര്‍ ഭദ്രാസന കണ്‍വെന്‍ഷൻ സമാപിച്ചു. സമാപന സമ്മേളനം ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്ക്കോപ്പ സമാപന സന്ദേശം നല്‍കി. ജോളി തോമസ്, പി.ടി. സജിമോന്‍ എന്നിവര്‍ സംസാരിച്ചു. മത്തായി ജോസഫ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. രാവിലെ കുര്‍ബാനക്ക് മാര്‍ ബര്‍ണബാസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഒരാഴ്ച നീണ്ട കണ്‍വെന്‍ഷനില്‍ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്, നീലഗിരി ജില്ലകളില്‍നിന്നുള്ള വൈദികരും സഭാംഗങ്ങളും സംബന്ധിച്ചു. CAPTION mpg edk-1 കുന്നംകുളം--മലബാര്‍ ഭദ്രാസന മാര്‍ത്തോമ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്യുന്നു. ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.