അണ്ടർ 11 ചെസ്: അമനും വാണിയും ജേതാക്കൾ

മലപ്പുറം: ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തി​െൻറ ആഭിമുഖ്യത്തിൽ എടരിക്കോട്ട് നടന്ന അണ്ടർ 11 ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ ഓപൺ വിഭാഗത്തിൽ ഒ.പി. അമനും (അച്ചനമ്പലം) പെൺകുട്ടികളുടെ വിഭാഗത്തിൽ സി. വാണി കൃഷ്ണയും (തിരൂർ) ജേതാക്കളായി. ഓപണിൽ കെ. കാശിനാഥ് രണ്ടും മർസൂഖ് സാഫിർ മൂന്നും സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ മറിയം ജമീലക്കും ഫാത്തിമ ഷിസക്കുമാണ് രണ്ടും മൂന്നും സ്ഥാനം. ഡോ. കെ. സതീശ് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കെ.എൽ. ഹഫീസ്, കെ.കെ. ആഷിഖ്, പി. സലീം, ജമാൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ബിനീഷ് ശങ്കർ മത്സരങ്ങൾ നിയന്ത്രിച്ചു. ഒന്നും രണ്ടും സ്ഥാനക്കാർ ഫെബ്രുവരി 10, 11 തീയതികളിൽ പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. CAPTION mplrs1 aman ഒ.പി. അമൻ mplrs1 vani krsishna വാണി കൃഷ്ണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.