തരിശിൽ വിളഞ്ഞത് നൂറുമേനി കരിങ്കറ-കിള പാടശേഖരത്ത് കൊയ്ത്തുത്സവം പെരിന്തൽമണ്ണ: ഒന്നര പതിറ്റാണ്ടിനുശേഷം പൊന്ന്യാകുർശ്ശിയിലെ കരിങ്കറ-കിള പാടശേഖരങ്ങളിൽ വിത്തിറക്കിയപ്പോൾ കൊയ്തെടുത്തത് നൂറുമേനി. പെരിന്തൽമണ്ണ നഗരസഭയുടെ ജീവനം -സാന്ത്വനം പദ്ധതികൾ സംയോജിപ്പിച്ചാണ് തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷിയിറക്കി കാർഷിക മേഖലക്ക് ഉണർവേകിയത്. നഗരസഭയിലെ പൊന്ന്യാകുർശ്ശി ദുബായ്പ്പടിയിലെ കരിങ്കറ-കിള പാടശേഖരത്തിൽ കൃഷിയിറക്കാനാളില്ലാതെ തരിശായി കിടന്ന 65 ഏക്കറിലാണ് നഗരസഭ 'ഉമ' ഇനത്തിലെ വിത്തിറക്കിത്. കർഷകരുടെ സഹായത്തോടെ ജനകീയമായാണ് ജീവനം കൃഷി നടത്തിയത്. ഞായറാഴ്ച രാവിെല നടന്ന കൊയ്ത്തുത്സവം കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ജീവനം പ്രവർത്തകർ, നാട്ടുകാർ, കർഷകർ തുടങ്ങി ജനാവലിയെ സാക്ഷിയാക്കി നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ നിഷി അനിൽരാജ്, കൃഷി ഓഫിസർ മാരിയത്തുൽ കിബ്ത്തിയ, സ്ഥിരംസമിതി ചെയർമാൻമാരായ രതി അല്ലക്കാട്ടിൽ, പത്തത്ത് ആരിഫ്, പി.ടി. ശോഭന, കിഴിശ്ശേരി മുസ്തഫ, ടി. കൃഷ്ണൻകുട്ടി, കിഴിശ്ശേരി ബാപ്പു, സി. സത്താർ, കെ. ഷബീർ, കൗൺസിലർ കാരയിൽ സുന്ദരൻ എന്നിവർ സംസാരിച്ചു. ജീവനം പദ്ധതിയിൽ നഗരസഭയിൽ 323.50 ഏക്കറിൽ നെൽകൃഷി പെരിന്തൽമണ്ണ: ജീവനം പദ്ധതിയിൽ നഗരസഭയിലാകെ ഈ വർഷം 323.50 ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തി. ഇതിൽ 123.50 ഏക്കർ തരിശായി കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കിയതും 200 ഏക്കർ നിലവിൽ കൃഷിയിറക്കുന്ന പാടങ്ങളുമാണ്. കൃഷിയുടെ കൂലി െചലവ്, നിലമൊരുക്കൽ, വളപ്രയോഗം എന്നിവക്കായി ജീവനം പദ്ധതി പ്രകാരം 75 ലക്ഷം രൂപ കർഷകർക്ക് ധനസഹായം നൽകി. കൃഷിവകുപ്പ് ഇതിനുപുറമെ മറ്റാനുകൂല്യങ്ങളും കൃഷി ഓഫിസർ മുേഖന കർഷകർക്ക് ലഭ്യമാക്കി. കൃഷി ഓഫിസർ മാരിയത്തുൽ കിബ്ത്തിയയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാസഹായവും നൽകി. അടുത്തവർഷം 500 ഏക്കറിലേക്ക് നെൽക്കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 150 ഏക്കർ നഗരസഭ ജീവനം പദ്ധതിയിലൂടെ നേരിട്ടും ബാക്കി കർഷകരിലൂടെയുമാണ് കൃഷി ചെയ്യുക. പടം....pmna mc 1പൊന്ന്യാകുർശ്ശിയിലെ കരിങ്കറ-കിള പാടശേഖരത്തിൽ കൊയ്ത്തുത്സവം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.