ജീവിതത്തിന് പുതിയ നിറങ്ങൾ നൽകൽ ലക്ഷ്യം പെരിന്തൽമണ്ണ: നഗരസഭയുടെ സാന്ത്വനം ദശദിന ക്യാമ്പിെൻറ ആറാമത് സീസൺ ഫെബ്രുവരി ആറിന് മൂസകുട്ടി സ്മാരക ടൗൺ ഹാളിൽ ആരംഭിക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഫെബ്രുവരി 15ന് സമാപിക്കും. 2013ലാണ് നഗരസഭ ഇത്തരം ക്യാമ്പിന് തുടക്കംകുറിച്ചത്. അപകടങ്ങളിൽ നട്ടെല്ല് തകർന്ന് അരക്കുതാഴെ തളർന്നവരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുകയായിരുന്നു ഇതിലൂടെ നഗരസഭ. അപകടത്തിനുശേഷം വീടിെൻറ നാലുചുവരുകൾക്കുള്ളിൽ തളക്കപ്പെട്ടവർക്ക് പുറംലോകം കാണാനും വീടിെൻറ പുറത്ത് കുറച്ചുദിവസം താമസിക്കാനും മറ്റുള്ളവരുമായി ഇടപഴകാനും ജീവിതത്തിന് പുതിയ നിറങ്ങൾ നൽകാനും ലക്ഷ്യംവെക്കുന്നതാണ് ക്യാമ്പ്. പത്തുദിവസം, 160ലേറെ അരക്കുതാഴെ തളർന്നവരെ ഒരുകേന്ദ്രത്തിൽ കൊണ്ടുവന്ന് താമസിപ്പിച്ച് അവർക്ക് ഭക്ഷണം, താമസം, പരിചരണം, മാനസിക ഉല്ലാസം, തൊഴിൽ പരിശീലനം എന്നിവ നൽകും. ആറാമത് ക്യാമ്പ് കഴിഞ്ഞ ക്യാമ്പുകളുടെ തുടർച്ച എന്ന നിലയിലുള്ള പരിശീലന പ്രവർത്തനങ്ങളാണ് നടക്കുക. വൈദ്യ പരിചരണം, തൊഴിൽപരിശീലനം, സൗഹൃദ കൂട്ടായ്മ, കലാപരിപാടികൾ എന്നിവ ദിവസവും സംഘടിപ്പിക്കും. ചെരുപ്പ് നിർമാതാക്കളായ വി.കെ.സിയുമായി ചേർന്ന് ചെരുപ്പ് അപ്പാരൽ നിർമാണ യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള വ്യവസായ ശിൽപശാല, ക്യാമ്പ് ഫയർ, സർഗ സായാഹ്നം എന്നിവ ഈ വർഷത്തെ പ്രത്യേകതയാണ്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ ബോധവത്കരണവും സി.ഡി പ്രദർശനവും പെരിന്തൽമണ്ണ: പൊന്ന്യാകുർശ്ശി പ്രവാസി കൂട്ടായ്മയുടെയും വിവിധ ക്ലബുകളുടെയും പൗരസമിതിയുടെയും നേതൃത്വത്തിൽ പൊന്ന്യാകുർശ്ശി ലക്ഷംവീട് കോളനി പരിസരത്ത് ലഹരിക്കെതിരെ ബോധവത്കരണവും സി.ഡി പ്രദർശനവും നടത്തി. ബോധവത്കരണ പരിപാടി മലപ്പുറം എക്സൈസ് െഡപ്യൂട്ടി കമീഷണർ കെ. അനിൽകുമാർ ഉദ്ഘാടനം െചയ്തു. എക്‌സൈസ് പ്രിവൻറീവ് ഓഫിസർ, കെ. ഹരികുമാർ നേതൃത്വം നൽകി. വാർഡ് കൗൺസിലർ കിഴിശ്ശേരി ബാപ്പു അധ്യക്ഷത വഹിച്ചു. അഡ്വ. എ.വി. ഹസ്സൻ, കെ.പി. അബ്ദുറഹ്മാൻ തണൽ കൂട്ട് പ്രവർത്തകരായ പി.പി. അബൂബക്കർ, എം. ശരീഫ്, പി.ടി. അബൂബക്കർ, ആലിക്കൽ റഫീഖ്, ഇ.കെ. നജീബ്, സി.ടി. കുഞ്ഞായി, എം. ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പടം....pmna mc 2 പൊന്ന്യാകുർശ്ശി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ലഹരിക്കെതിരെ ബോധവത്കരണം എക്സൈസ് െഡപ്യൂട്ടി കമീഷണർ കെ. അനിൽകുമാർ ഉദ്ഘാടനം െചയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.