പുലാമന്തോള്‍: ഗ്രാമപഞ്ചായത്തില്‍നിന്ന് ജില്ല, സംസ്ഥാന കലോത്സവ മേളകളില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ കുരുവമ്പലം സൗഹൃദയ വായനശാല ആദരിച്ചു. കുരുവമ്പലം സൗഹൃദയ വായനശാല പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ നിര്‍വഹിച്ചു. വാർഡ് അംഗം എം.ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.പി. രമണൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. ഉസ്മാൻ, ഗ്രാമപഞ്ചായത്ത് അംഗം പി.പി. ഉമർ മാസ്റ്റർ, കുരുവമ്പലം സർവിസ് ബാങ്ക് പ്രസിഡൻറ് സി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സഹൃദയ വായനശാല സെക്രട്ടറി കെ. വിനോദ് മാസ്റ്റർ സ്വാഗതവും പി.പി. ശശി നന്ദിയും പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ 'കടലും കിളിയും', 'മാറഡോണ' എന്നീ നാടകങ്ങൾ വേദിയിൽ അവതരിപ്പിച്ചു. (പടം വേദിയിൽ അവതരിപ്പിച്ച മാറഡോണ എന്ന നാടകത്തിൽനിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.