സ്കൂൾ വാർഷികവും യാത്രയയപ്പും

തച്ചനാട്ടുകര: കരിങ്കല്ലത്താണി ഫാത്തിമ മെമോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 49ാം വാർഷികവും എം.എസ്. സതികുമാരി ടീച്ചർക്കുള്ള യാത്രയയപ്പും തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖമറുലൈല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കാരയിൽ കുഞ്ഞമ്മി അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രപവർത്തകൻ വേണു പാലൂർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ കെ. വാസുദേവൻ സ്വാഗതം പറഞ്ഞു. വിരമിക്കുന്ന അധ്യാപികക്ക് മിനി സ്കറിയ പൊന്നാട അണിയിച്ചു. താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ മാസ്റ്റർ, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. സിദ്ദീഖ്, താഴേക്കോട് പഞ്ചായത്ത് അംഗം സുനിൽകുമാർ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ പി.കെ. സെയ്ത്, പ്രിൻസിപ്പൽ ഇൻചാർജ് കെ. പ്രമോദ്, പൊന്നേത്ത് നജീബ്, ഐഡിയൽ ക്ലബ് സെക്രട്ടറി പി.ടി. സലാം, തെയ്യൻ, കെ. മധുസൂദനൻ, സതികുമാരി, പി.ടി. അൻവർ, മാനു ജ്യോതിക, കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.