ഷൊർണൂർ: അനങ്ങൻമലയിൽ തീയിട്ട് ഹെക്ടർകണക്കിന് വനം നശിപ്പിച്ചതിന് പഞ്ചായത്ത് സെക്രട്ടറിക്കും തൊഴിലുറപ്പുകാർക്കുമെതിരെ കേസെടുത്തതായി ഷൊർണൂർ വനം വകുപ്പ് റേഞ്ച് ഓഫിസർ അറിയിച്ചു. അനങ്ങനടി പഞ്ചായത്ത് സെക്രട്ടറിക്കും കോതകുറുശ്ശി രണ്ടാം വാർഡിലെ 16 തൊഴിലുറപ്പ് തൊഴിലാളികൾക്കുമെതിരെയാണ് കേസെടുത്തത്. കനാൽ വൃത്തിയാക്കുന്നതിനിടെ ഇവർ അലക്ഷ്യമായി തീയിടുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പടരുന്ന തീയിൽ 20 ഹെക്ടറോളം കാട് കത്തിയതായാണ് കണക്കാക്കുന്നത്-. നിരവധി മരങ്ങളും അടിക്കാടുകളും വന്യജീവികളും അഗ്നിക്കിരയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.