കോയമ്പത്തൂർ: നഗരത്തിലെ മലയാളി സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കേരള ഭക്ഷ്യോത്സവം (നാടൻ ഭക്ഷണമേള) സംഘടിപ്പിച്ചു. മേട്ടുപാളയം റോഡിലെ പോപ്പീസ് റ്റ്വിലൈറ്റ് ഒാപൺ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോയമ്പത്തൂർ വുമൺസ് സെൻറർ മാനേജിങ് ഡയറക്ടർ ഡോ. മൃദുഭാഷിണി ഉദ്ഘാടനം ചെയ്തു. ആർ. ജയറാമൻ, കെ.എസ്. ഗോവിന്ദരാജൻ തുടങ്ങിയവർ സംബന്ധിച്ചു. ഫെബ്രുവരി ആറ് വരെയുള്ള മേള ദിവസവും വൈകീട്ട് ഏഴര മുതൽ രാത്രി 11 വരെയാണ് നടക്കുക. കേരളീയ ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.