തിരൂർ: ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള തിരൂർ താലൂക്ക്തല ജനസമ്പർക്കം 17ന് തിരൂർ ജി.എം.യു.പി സ്കൂളിൽ നടക്കുമെന്ന് തഹസിൽദാർ വർഗീസ് മംഗലം വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരാതികൾ അഞ്ചിനകം ഓൺലൈനായി സമർപ്പിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ, റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷ, റീസർവേ സംബന്ധിച്ച പരാതികൾ എന്നിവ സ്വീകരിക്കില്ല. അദാലത്ത് കേന്ദ്രത്തിൽ നേരിട്ടും അപേക്ഷ സമർപ്പിക്കാം. ഇവ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ പ്രത്യേക കൗണ്ടർ സ്കൂളിൽ പ്രവർത്തിക്കും. www.edistrict.kerala.gov.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കലക്ടറോടൊപ്പം എല്ലാ വകുപ്പുകളുടെയും ജില്ലതല മേധാവികളും പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി. ഉണ്ണി, ഭൂരേഖ തഹസിൽദാർ എം. ഷാജഹാൻ എന്നിവരും പങ്കെടുത്തു. ക്വിസ് മത്സരം നാളെ തിരൂർ: ഏഴൂർ മതിലിങ്ങൽ എഫ്.ടി.ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എൽ.പി വിദ്യാർഥികൾക്കായി വെള്ളിയാഴ്ച ഗാന്ധിവിചാര പ്രശ്നോത്തരി മത്സരം നടത്തും. ഫോൺ: 9061706084, 9544629830.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.