സ്​കൂൾ വിദ്യാർഥിയുടെ വയറ്റിൽ സേഫ്​റ്റിപിൻ: പൊലീസ്​ കേസെടുത്തു

കോയമ്പത്തൂർ: തിരുപ്പൂരിൽ സ്കൂളിലെ മുതിർന്നവിദ്യാർഥികൾ ബലംപ്രയോഗിച്ച് സേഫ്റ്റിപിൻ വിഴുങ്ങാൻ നിർബന്ധിച്ചതായി പരാതി. നിർബന്ധത്തിന് വഴങ്ങി സേഫ്റ്റിപിൻ വിഴുങ്ങിയ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പൂർ നഗരത്തിലെ സ്വകാര്യ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ് പീഡനത്തിന് ഇരയായത്. ജനുവരി 29ന് സ്കൂളിലെ മൂത്രപ്പുര ഭാഗത്തുവെച്ച് നാല് മുതിർന്ന വിദ്യാർഥികൾ ചേർന്ന് സേഫ്റ്റിപിനുകൾ വിഴുങ്ങാൻ നിർബന്ധിക്കുകയായിരുന്നു. വയറുവേദനയെ തുടർന്ന് വീട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുപ്പൂർ നോർത്ത് പൊലീസിൽ പിതാവ് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.