വീടിന്​ നേരെ ആക്രമണം: രണ്ടുപേർ അറസ്​റ്റിൽ

പാലക്കാട്: മദ്യലഹരിയിൽ വീടിനുനേരെ ബിയർ കുപ്പികൾ എറിഞ്ഞ കേസിൽ യുവാക്കൾ അറസ്റ്റിൽ. പാലക്കാട് മൂത്താന്തറ സ്വദേശി ജിഷ്ണു (ഉപാസന -24), വടക്കന്തറ മനക്കൽതൊടി സ്വദേശി ശ്രീക്കുട്ടൻ (കുട്ടപ്പൻ -23) എന്നിവരെയാണ് ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ജൈനിമേട് സ്വദേശി നൂറുദ്ദീ​െൻറ വീട്ടിലേക്കാണ് കുപ്പികൾ എറിഞ്ഞത്. വീട്ടിലെ ലൈറ്റുകൾക്കും ചുമരിനും കേടുപാട് സംഭവിച്ചിരുന്നു. സംഭവശേഷം സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷമുണ്ടായ കേസുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷസാധ്യത നിലനിന്നിരുന്നു. ഇതിനിടെയാണ് കുപ്പിയേറുണ്ടായത്. പ്രതികൾ മേലാമുറി പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികളാണ്. പരിസരത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ശ്രീക്കുട്ടനെതിരെ പാലക്കാട് ടൗൺ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലായി ക്രിമിനൽ കേസുകളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ. ശിവശങ്കര​െൻറ നിർദേശപ്രകാരം എസ്.ഐ ആർ. രഞ്ജിത്ത്, ക്രൈം ടീമംഗങ്ങളായ ആർ. കിഷോർ, പി.എച്ച്. നൗഷാദ്, എം. സുനിൽ, ആർ. രജീദ്, എസ്. സജീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.