1.5 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

പാലക്കാട്‌: എക്സൈസ് സ്പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വിൽപനക്കായി കൊണ്ടുവന്ന . ഒട്ടംഛത്രം സ്വദേശി ചെല്ലപ്പാണ്ടിയെയാണ് (42) കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പിടികൂടിയത്. ദിവസങ്ങൾക്കുമുമ്പ് പാലക്കാട്‌ ടൗണിലെ ഏതാനും വിൽപനക്കാരെ കഞ്ചാവുമായി പിടികൂടിയിരുന്നു. അവരിൽനിന്നുള്ള വിവരത്തി‍​െൻറ അടിസ്ഥാനത്തിലാണ് ചെല്ലപ്പാണ്ടിയെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ ചെറുകിട വിൽപനക്കാർക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ് ഇയാൾ. സി.ഐ എം. രാകേഷി‍​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ടി. രാജീവ്‌ പ്രിവൻറിവ് ഓഫിസർമാരായ യൂനിസ്, സജിത്ത്, ലോതർ പെരേര, പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജോൺസൻ, രതീഷ്, സദാം ഹുസൈൻ, പ്രീജു, ഡ്രൈവർ മുരളീമോഹൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.