തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വേങ്ങര സി.സി.എം.വൈ സെൻററിൽ പ്രീ മാരിറ്റൽ കൗൺസിലിങ് കോഴ്സ് ആരംഭിക്കുന്നു. വിവാഹപൂർവ സൗജന്യ കൗൺസിലിങ് പദ്ധതിയുടെ ഭാഗമായാണിത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 കഴിഞ്ഞ യുവതികൾക്കും 21 കഴിഞ്ഞ യുവാക്കൾക്കും പങ്കെടുക്കാം. കാലിക്കറ്റ് യൂനിവേഴ്സിറ്റി സോഷ്യോളജി വകുപ്പും തിരുവനന്തപുരം ലയോള കോളജ് സൈക്കോളജി വകുപ്പും ചേർന്ന് തയാറാക്കിയ സിലബസിൽ ദാമ്പത്യജീവിത മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, വിവാഹശേഷമുള്ള പഠനവും തൊഴിലും, ദമ്പതികളുടെ മനസ്സും ശരീരവും എന്നീ വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. നാല് ദിവസങ്ങളിലായി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള എട്ട് സെഷനുകൾ അടങ്ങുന്നതാണ് കോഴ്സ്. ശനി, ഞായർ അടക്കമുള്ള അവധി ദിനങ്ങളിലാണ് ക്ലാസുകൾ. താൽപര്യമുള്ള രക്ഷിതാക്കൾക്കും യുവതീയുവാക്കൾക്കും ഓഫിസിൽ നേരിട്ടോ ഫോൺ വഴിയോ പേര് രജിസ്റ്റർ ചെയ്യാം. അവസാന തീയതി: സെപ്റ്റംബർ 10. ഫോൺ: 0494 2468176, പ്രിൻസിപ്പൽ 94472 43321.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.