ആലപ്പുഴ: കുട്ടനാടിെൻറ പുനരധിവാസ മഹായജ്ഞത്തിൽ പങ്കാളികളായി മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ വൻ സംഘം. എറണാകുളം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് 1500ഓളം എം.ഇ.എസ് പ്രവർത്തകരാണ് വ്യാഴാഴ്ച ആലപ്പുഴയിൽ എത്തിയത്. കലക്ടറേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂറിെൻറ നേതൃത്വത്തിൽ പല സ്ഥലങ്ങളാണ് സംഘം വൃത്തിയാക്കുന്നത്. ജനറേറ്റർ, പമ്പ് സെറ്റ് തുടങ്ങി വിവിധ ഉപകരണങ്ങളുമായി 30ഓളം ബസിലാണ് സംഘം എത്തിയത്. കുട്ടനാട്ടിലെ 56 വീടുകൾ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന ജില്ലയിലെ വിവിധ സ്കൂളുകൾ എന്നിവിടങ്ങൾ സംഘം ശുചിയാക്കി. എം.ഇ.എസിെൻറ വിവിധ കോളജുകളിൽനിന്നായി 1400ഓളം വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. എം.ഇ.എസിെൻറ പെരിന്തൽമണ്ണ മെഡിക്കൽ കോളജിലെ ഡോക്ടർമാർ, കുറ്റിപ്പുറം എൻജിനീയറിങ് കോളജിലെ എൻജിനീയർമാർ തുടങ്ങിയ 500ഓളം പേരും സംഘടന പ്രവർത്തകരുമുൾപ്പെടുന്നതാണ് സംഘം. ഇവർ നാൽപതോളം കൂട്ടങ്ങളായി വിഭജിച്ച് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചു വരെയാണു ശുചീകരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.