പൊന്നാനി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊന്നാനി നഗരസഭ 25 ലക്ഷം രൂപ നൽകാൻ കൗൺസിൽ തീരുമാനം. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മാസ്റ്റർ പ്ലാൻ തയാറാക്കാനും തീരുമാനിച്ചു. എല്ലാ വാർഡുകളിലെയും ശുചീകരണ പ്രവർത്തനം ഈ മാസം പൂർത്തിയാക്കും. റോഡുകൾ, വീടുകൾ, ഓഫിസുകൾ എന്നിവിടങ്ങളിൽ അടിഞ്ഞ ചളിയും മാലിന്യങ്ങളും നീക്കും. കൗൺസിലർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും. രക്ഷപ്രവർത്തനത്തിൽ പെങ്കടുത്ത സന്നദ്ധ പ്രവർത്തകരെയും വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും കൗൺസിൽ യോഗം അഭിനന്ദിച്ചു. ഈദ് സൗഹൃദ സംഗമം എടപ്പാള്‍: കേരള മുസ്ലിം ജമാഅത്തും കോലൊളമ്പ് പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ഇ. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫിന് ഖത്തറിലെ അല്‍ സുവൈദ് ഗ്രൂപ് എം.ഡി ഡോ. വി.വി. ഹംസ ഉപഹാരം നല്‍കി. ചുള്ളിക്കല്‍ ഷൗക്കത്ത്, കല്ലിങ്ങല്‍ രാജൻ, സലീം പന്തായില്‍, സൈദ് മുഹമ്മദ്, മുഹമ്മദ് സഫ്വാന്‍, ഫഖ്റുദ്ദീന്‍ എന്നിവർ സംസാരിച്ചു. photo: tir mp6 കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ഇ. അബ്ദുൽ ലത്തീഫിന് ഖത്തറിലെ അല്‍ സുവൈദ് ഗ്രൂപ് എം.ഡി ഡോ. വി.വി. ഹംസ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.