ആനക്കര: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ. ബാലെൻറ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തില്‍ . വി.ടി. ബല്‍റാം എം.എല്‍.എ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ പി. മമ്മിക്കുട്ടി, വി.കെ. ചന്ദ്രന്‍, ഏരിയ സെക്രട്ടറി പി.എൻ. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ, പഞ്ചായത്ത് പ്രസിഡൻറുമാരായ എ. കൃഷ്ണകുമാര്‍, സിന്ധു രവീന്ദ്രകുമാർ, വി. സുജാത, ടി.കെ. സുനില്‍കുമാര്‍, എം. രജിഷ, സിന്ധു മാവറ, പട്ടാമ്പി തഹസില്‍ദാര്‍ കാര്‍ത്യായനി ദേവി, വില്ലേജ് ഓഫിസര്‍മാര്‍, ഡോ. ഇ. സുഷമ എന്നിവര്‍ പങ്കെടുത്തു. ആനക്കര പഞ്ചായത്തില്‍ -എട്ട്, പരുതൂര്‍ -നാല്, കപ്പൂര്‍ -മൂന്ന്, നാഗലശ്ശേരി -മൂന്ന്, ചാലിശ്ശേരി -രണ്ട്, പട്ടിത്തറ -ഒന്ന്, തൃത്താല -ഒന്ന്, തിരുമിറ്റക്കോട് -ഒന്ന് എന്നിങ്ങനെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. അടിയന്തര പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച നടത്തിയതിനുശേഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചിത്രം അവലോകനം ) വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ. ബാലെൻറ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തില്‍ നടന്ന അവലോകന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.