പ്രളയപ്പേടി അകന്നതോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽനിന്ന് മടങ്ങുന്നു മേഖലയിൽ തകർന്നത് 128 വീടുകൾ ഒറ്റപ്പാലം: പ്രളയപ്പേടി അകന്നതോടെ മേഖലയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുതുടങ്ങി. 11 കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന താലൂക്കിൽ ആറെണ്ണമാണുള്ളത്. കടമ്പഴിപ്പുറം ജി.യു.പി സ്‌കൂളിലും ചളവറ ആർ.വി.എൽ.പി സ്‌കൂളിലുമായി പ്രവർത്തിച്ച ക്യാമ്പുകൾ ഞായറാഴ്ച അടച്ചു. 82 കുടുംബങ്ങളിൽനിന്നായി 566 പേരാണ് ആറ് കേന്ദ്രങ്ങളിൽ അവശേഷിക്കുന്നത്. കെടുതിയിലകപ്പെട്ടവരുടെ ജീവിതം സാധാരണ ഗതിയിലേക്ക് എത്തണമെങ്കിൽ ഇനിയും കാത്തിരിക്കണം. കൂടുതൽ പേർക്കും പുതിയ വീട് നിർമിക്കേണ്ട അവസ്ഥയിലാണ്. വെള്ളിയാഴ്ച മാത്രം തകർന്ന 48 വീടുകളുൾെപ്പടെ നാല് ദിവസത്തിനിടെ തകർന്നത് 128 വീടുകളാണ്. ഇതിൽ 48 വീടുകൾ പൂർണമായും നിലംപൊത്തിയതായാണ് താലൂക്ക് ഓഫിസിലെ കണക്ക്. അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. താലൂക്ക് ഓഫിസ്, കൺട്രോൾ റൂം എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ ഞായറാഴ്ചയും പ്രവർത്തിച്ചു. വൃത്തിയാക്കാൻ ആളെകിട്ടാത്തതും പണമില്ലാത്തതും കെടുതിയിലകപ്പെട്ടവർക്ക് ദുരിതം വർധിപ്പിക്കുന്നു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും പലയിടത്തും പാതകൾ കുത്തിയൊലിച്ച അവസ്ഥയിലാണ്. ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.