കുടിവെള്ള വിതരണം ഭാഗികമായി തുടങ്ങി

മലപ്പുറം: ജലവകുപ്പ് പമ്പ് ഹൗസുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയ സ്ഥലങ്ങളിൽ ഭാഗികമായി പമ്പിങ് ആരംഭിച്ചു. കടലുണ്ടിപ്പുഴയിൽ വെള്ളം ഉയർന്നതോടെ നമ്പ്രാണി, മണ്ണാർകുണ്ട് പമ്പ് ഹൗസുകളിൽ വെള്ളം കയറിയതോടെയാണ് കഴിഞ്ഞദിവസം പമ്പിങ് മുടങ്ങിയത്. അണ്ണുണ്ണിപ്പറമ്പ്, കോട്ടക്കുന്ന് ഭാഗങ്ങളിലേക്ക് പമ്പിങ് തുടങ്ങി. പലയിടങ്ങളിലും മണ്ണിടിഞ്ഞും മറ്റും പൈപ്പ് പൊട്ടിയതിനാൽ പമ്പ് ചെയ്തിട്ടും വെള്ളം എത്തുന്നില്ല. സിവിൽ സ്റ്റേഷനിലെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് പാസ്പോർട്ട് ഒാഫിസിന് സമീപം പൊട്ടി. ഇവിടെ നിന്നാണ് മൈലപ്പുറം, പൂവാട്ടുകുണ്ട് ഭാഗത്തേക്ക് വെള്ളമെത്തിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് മണ്ണാർകുണ്ടിൽ നിന്ന് പമ്പിങ് തുടങ്ങിയിരുന്നു. നമ്പ്രാണിയിൽ പമ്പിങ് പുനരാരംഭിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.