കടലുണ്ടി

തോണി മറിഞ്ഞ് വിദ്യാർത്ഥിയെ കാണാതായി. യുവാവിന്റെ സാഹസികത രണ്ടു കുട്ടികളെ മരണത്തിലേക്കുള്ള ഒഴുക്കിൽ നിന്ന് കരകയറ്റി. പുഴയിൽ മൂന്നിയൂർ കുന്നത്ത് പറമ്പ് മണലേപ്പ് കടവിലാണ് തോണി മറിഞ്ഞത്. പരപ്പനങ്ങാടി : തോണി മറിഞ് നാലംഗ സംഘത്തിലെ 12 കാരാനായ വിദ്യാർത്ഥിയെ കാണാതായി. പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി തുടക്കത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ സിനാൻ (12) ആണ് ഒഴുക്കിൽ പെട്ടത്. കൂടെയുണായിരുന്ന കുട്ടിയുടെ പിതാവ് നിന്തി രക്ഷപെടുകയും. കാണാതായ സി നാന്റെ സഹോദരൻ മുഹമ്മദ് ഫുനദ് ( 14) ,ഇവരുടെ അമ്മാവനായ മൂന്നിയൂർ പൂത്താട്ടായി ശംസുദ്ദീന്റെ മകൻ മുഹമ്മദ് സുഹൈൽ (12) എന്നിവരെ മരണത്തിലേക്കുള്ള ഒഴുക്കിൽ നിന്ന് മൂന്നിയൂർ പഞ്ചായത്തിലെ കുന്നത്തേരി ശാക്കിർ (39) എന്ന യുവാവ് അതി സാഹസികമായി രക്ഷപെടുത്തി. വ്യാഴാഴ്ച്ചരാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പി.ഒ അൻവറിന്റെ നേത്യത്വത്തിലുള്ള ടോമോ വളണ്ടിയർമാരായ മുങ്ങൽ വിദഗ്ധരും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും സിനാനെ കണ്ടെത്താനായില്ല. . മൂന്ന് കുട്ടികളും രക്ഷിതാവും സഞ്ചരിച്ചിരുന്ന വള്ളം മറിഞ വിവരമറിഞതോടെ നാട്ടുകാർ അലമുറയിട്ട് രക്ഷാ പ്രവർത്തനത്തിലേക്ക് ഒഴുകി എത്തുകയായിരുന്നു. കാണാതായ സിനാനും സഹോദരനും സ്കൂൾ അവധിയായതിനെ തുടർന്ന് ഉപ്പയോടപ്പം കുണ്ടൻ കടവിലെ ഉമ്മയുടെ വീട്ടിലെത്തിയതായിരുന്നു. പുഴയില്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ര കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിവിധ ഭാഗങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ ഫയര്‍ഫോഴസ് സ്ഥലത്തെത്തിയില്ല. ട്രോ മോ കെയർ സേവന വളണ്ടിയർമാരാണ് തെരച്ചിൽ നടത്തിയത്. പടം തോണി മറഞ് പുഴയിലെ എടത്തുരത്തി കടവിനടുത്തെ മണലേപ്പ് കടവിലെ : ഒഴുക്കിൽ പെട്ട് തോണി മറഞ് കാണാIതാമ സിനാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.