മഴക്കെടുതിയിൽ ഗ്രാമങ്ങൾ

ആലത്തൂർ: മേഖലയിൽ പുഴകളും തോടുകളും കരകവിഞ്ഞ് വീടുകൾക്ക് വ്യാപക നാശം സംഭവിച്ചു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനിടെ നാശം സംഭവിച്ച വീടുകളുടെ കണക്ക് ശേഖരിക്കാൻ പോലും റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. പാലങ്ങളിലും റോഡുകളിലും വെള്ളം കയറി ഗതാഗതം മുടങ്ങി പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. വെങ്ങന്നിയൂർ, പറക്കുന്നം, ചുള്ളിമട, പത്തനാപുരം, തോലമ്പുഴ തുടങ്ങിയ ഗ്രാമങ്ങളെല്ലാം ഒറ്റപ്പെട്ടു. പാടൂർ തോണിക്കടവിൽ മംഗലം പുഴ കരകവിഞ്ഞതിനാൽ ആലത്തൂർ - വാഴക്കോട് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഈ വഴിയുള്ള ഗതാഗതം കഴനി ചുങ്കത്തുനിന്ന് തരൂർ, പഴമ്പാലക്കോട് വഴി തിരിച്ചുവിട്ടു. ആ വഴിയിലും പല ഭാഗത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. കാവശ്ശേരി ആനമാറി നൊച്ചിപറമ്പിൽ സുരേന്ദ്ര‍​െൻറ വീട്, ഇരട്ടകുളം നെല്ലിയാംകുന്ന് ദേശീയപാതക്കരികിലുള്ള ഒരു വീടി‍​െൻറ സംരക്ഷണഭിത്തി, കാവശ്ശേരി വക്കീൽ പടിയിൽ പരേതനായ ഉസനാർ മൂപ്പ‍‍​െൻറ വീട് എന്നിവയാണ് തകർന്നത്. നെല്ലിയാംകുന്നത്ത് ദേശീയപാത വികസന ഭാഗമായി സ്ഥലമെടുത്തപ്പോൾ വീടിന് തകർച്ച ഭീഷണിയുണ്ടായതിനെ തുടർന്ന് ദേശീയപാത വിഭാഗം നിർമിച്ച സംരക്ഷണഭിത്തിയാണ് തകർന്നത്. പത്തിരിപ്പാല: മഴയിൽ കനാൽ വെള്ളം കരകവിഞ്ഞൊഴുകി പതിനഞ്ചോളം വീടുകൾ വെള്ളത്തിനടിലായി. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒന്നാംമൈൽ മൊയ്തീൻകുട്ടി, മണ്ണൂർ കുറുവത്തൊടി അവ്വാഉമ്മ, ബോസ്, കണ്ണൻ, നഗരിപുറം മുരുകൻ എന്നിവരുടെ വീടുകളിലാണ് കനാൽവെള്ളം കയറിയത്. 15ലേറെ കുടുംബങ്ങൾ ഭീതിയിലാണ്. കനാലിൽ മാലിന്യം നിറഞ്ഞ് അടഞ്ഞതാണ് കരകവിഞ്ഞൊഴുകാൻ കാരണം. സംഭവത്തെ തുടർന്ന് നാട്ടുകാരും സഹായത്തിനെത്തി കനാലിലെ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ ശ്രമം നടത്തി. ജെ.സി.ബി എത്തിച്ച് കനാലിലെ മാലിന്യവും പാതയോരത്തെ മാലിന്യവും നീക്കാൻ നടപടി തുടങ്ങിയതോടെയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്. റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്തവരെ ആദരിച്ചു പാലക്കാട്: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന റിപബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്ത കാഡറ്റുകളെ സ്വാതന്ത്ര‍്യദിന ജില്ലതല പരിപാടിയിൽ ആദരിച്ചു. പാലക്കാട് 27 കെ.എൻ.സി.സി ബറ്റാലിയനിലെ സീനിയർ അണ്ടർ ഓഫിസർ എം. ജിഷ്ണു ഗോവിന്ദ്, അണ്ടർ ഓഫിസർ വി.കെ. ചൈതന്യ (ഇരുവരും എൻ.എസ്.എസ് കോളജ്, നെന്മാറ), സീനിയർ അണ്ടർ ഓഫിസർ (മേഴ്സി കോളജ്), ബി.കെ. അഞ്ജലി, സി.ഡി.ടി എസ്. സായൂജ് (ജെ.എൻ.വി മലമ്പുഴ) എന്നിവരെ സ്വാതന്ത്ര‍്യദിന പരിപാടിയോടനുബന്ധിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.