സർക്കാർ ദരിദ്ര ജനവിഭാഗങ്ങൾക്കൊപ്പം -മന്ത്രി

പാലക്കാട്: സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബദൽനയം മുന്നോട്ട് വെച്ച് ദരിദ്രരായ ജനവിഭാഗങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാറിേൻറതെന്ന് മന്ത്രി എ.കെ. ബാലൻ. കോട്ടമൈതാനത്ത് സ്വാതന്ത്ര്യദിന ജില്ലതല പരിപാടിയിൽ ദേശീയപതാക ഉയർത്തി, പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ബി. രാജേഷ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി, ജില്ല കലക്ടർ ഡി. ബാലമുരളി, ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, എ.ഡി.എം ടി. വിജയൻ, ഡി.എം.ഒ കെ.പി. റീത്ത തുടങ്ങിയവർ പങ്കെടുത്തു. പൊലീസ് മെഡലുകൾ നൽകി പാലക്കാട്: സ്വാതന്ത്ര്യദിന ജില്ലതല പരിപാടിയോടനുബന്ധിച്ച് മന്ത്രി എ.കെ. ബാലൻ പൊലീസ് വകുപ്പിലെ വിശിഷ്ട സേവനത്തിന് അർഹരായ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകി ആദരിച്ചു. ഷൊർണൂർ എസ്.ഐ എം. സുജിത്ത്, ചിറ്റൂർ എസ്.ഐ കെ. വിജയൻ, പാലക്കാട് എ.ആർ ക്യാമ്പ് റിസർവ് സബ് ഇൻസ്പെക്ടർ കെ.ജി. ജോസഫ്, േഗ്രഡ് എസ്.ഐ വി. സുധീർ, കെ.എ.പി രണ്ടാം ബറ്റാലിയൻ പാലക്കാട് സായുധ സേന എസ്.ഐ പി. അംബുജാക്ഷൻ, ബാൻഡ് വിങ് േഗ്രഡ് എസ്.ഐ എം.വി. ബാലൻ, കെ.എ.പി രണ്ടാം ബറ്റാലിയൻ ബാൻഡ് േഗ്രണ്ട് എസ്.ഐ വി.കെ. മധുകുമാർ, എ.ആർ ക്യാമ്പ്, പാലക്കാട് േഗ്രഡ് എ.എസ്.ഐ വി. സുധീർ, ചിറ്റൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എം. പ്രഭ, ജില്ല പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫിസർമാരായ വി.എൻ. ജയചന്ദ്രൻ, കെ. നന്ദകുമാർ, ആലത്തൂർ സിവിൽ പൊലീസ് ഓഫിസർ കെ. ഉവൈസ്, എ.ആർ ക്യാമ്പ് ൈഡ്രവർ യു. അബ്ദുൽ റഷീദ് എന്നിവരെയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകി ആദരിച്ചത്. ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലാണ് മെഡൽ ജേതാക്കളെ പ്രഖ്യാപിച്ചത്. ദുരിതാശ്വാസം: അപ്നാഘർ ഇടത്താവളം പാലക്കാട്: ജില്ലയിൽ വിവിധയിടങ്ങളിലെ പുനരധിവാസ കേന്ദ്രങ്ങളിലുള്ളവരെ കഞ്ചിക്കോട് അപ്നാഘറിൽ മാറ്റിപ്പാർപ്പിച്ചു. മന്ത്രി എ.കെ. ബാലൻ, എം.ബി. രാജേഷ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, ജില്ല കലക്ടർ ഡി. ബാലമുരളി എന്നിവരുടെ നേതൃത്വത്തിൽ 85 പേരാണ് ആദ്യമായി ഇവിടെയെത്തിയത്. മുഖ്യമന്ത്രിയുടെയും തൊഴിൽ വകുപ്പ് മന്ത്രിയുടെയും നിർദേശാനുസരണം എം.ഇ.എസ്, കോഓപറേറ്റിവ് മോയൻസ് എന്നീ ദുരിതാശ്വാസ കേന്ദ്രങ്ങളിലെ 340 പേരെയാണ് അപ്നാഘറിലേക്ക് മാറ്റുന്നത്. 640 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മഴക്കെടുതിയാൽ വീട് നഷ്ടമായവർക്ക് സ്ഥിരതാമസ സംവിധാനം ഒരുങ്ങുന്നത് വരെയുള്ള ഭക്ഷണം, വിദ്യാർഥികൾക്ക് ക്ലാസുകളിലും തൊഴിൽ ചെയ്യുന്നവർക്ക് അതത് സ്ഥാപനങ്ങളിലും എത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ഇവിടെ ഒരുക്കിയതായി മന്ത്രി വ്യക്തമാക്കി. കുടുംബശ്രീയുടെ നേതൃത്വത്തിൽ അപ്നാഘറിലുള്ളവർക്ക് ഭക്ഷണം പാകം ചെയ്തു നൽകും. ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് താമസിക്കാവുന്ന വിധം ഇൻഡോർ സ്റ്റേഡിയത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതായും മന്ത്രി അറിയിച്ചു. നിലവിൽ ജില്ലയിൽ 31 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 2763 പേരാണുള്ളത്. ദുരിതാശ്വാസം: വെൽഫെയർ പാർട്ടി ഓഫിസ് തുറന്നു പാലക്കാട്: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു വേണ്ടി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വിഭവ സമാഹരണത്തിനു വേണ്ടി ഓഫിസ് തുറന്നു. പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള ന്യൂ ബിൽഡിങ്ങിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. മഴക്കെടുതി സംഭവിച്ചതു മുതൽ ദുരിതബാധിതരെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങിയതു പോലെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ദുരിതാശ്വാസ കോഒാഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എം. സുലൈമാൻ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.