എടവണ്ണ കൊളപ്പാട് ഉരുൾപൊട്ടി യുവതി മരിച്ചു

എടവണ്ണ: വ്യാഴാഴ്ച പുലർച്ച രണ്ടോടെ കൊളപ്പാട് ഏലക്കല്ലിലുണ്ടായ ഉരുൾപൊട്ടലിൽ യുവതി മരിച്ചു. പട്ടീരി രാജേഷ് ബാബുവി​െൻറ ഭാര്യ നിഷയാണ് (27) മരിച്ചത്. ഉരുള്‍പൊട്ടി വരുന്നതുകണ്ട് ഗൃഹനാഥൻ ഉണ്ണിരാമൻ, ഭാര്യ ഭാനുമതി, മകൻ രാജേഷ് ബാബു, മരുമകൾ നിഷ, പേരക്കുട്ടികളായ ആദിത്ത്, രോഹിത്ത് എന്നിവർ വീടിനകത്തുനിന്ന് പുറത്തേക്കോടുകയായിരുന്നു. അവസാനം ഓടിയ നിഷ നിലത്തുവീണു. തുടർന്ന്, ദേഹത്തേക്ക് വീടി​െൻറ ചുമരും മറ്റും പതിച്ചാണ് മരണം. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രാജേഷി​െൻറ കാൽ കല്ലുകൾക്കിടയിൽ കുടുങ്ങി. ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അയനിക്കോട് കാദർപടിയിലെ വെണ്ണേക്കോട്ടിൽ മോഹന​െൻറ മകളാണ് നിഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.