നാടുകാണി ചുരം റോഡില്‍ വിള്ളല്‍

നിലമ്പൂർ: നാടുകാണി ചുരത്തില്‍ റോഡ് വിണ്ടുകീറി. കെ.എൻ.ജി റോഡില്‍ തമിഴ്‌നാടി‍​െൻറ ഭാഗമായ താഴെ നാടുകാണിക്കും പോബ്സൺ എസ്േറ്ററ്റിനും ഇടയിലുള്ള ഭാഗത്താണ് 100 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ കാണപ്പെട്ടത്. വിള്ളലിന് അഞ്ച് ഇഞ്ച് വീതിയുണ്ട്. വൈകീട്ട് 3.30ഒാടെയാണ് തകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. പത്ത് വർഷം മുമ്പ് ഈഭാഗത്ത് വിള്ളല്‍ സംഭവിച്ചിരുന്നു. തമിഴ്‌നാട് ഹൈവേ വകുപ്പ്, തഹസില്‍ദാർ, ജില്ല എൻജിനീയര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഭാരം കൂടിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ‍്യപ്പെട്ട് നീലഗിരി ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകും. താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതുടര്‍ന്ന് ചരക്കുവാഹനങ്ങള്‍ സംസ്ഥാനത്തേക്ക് എത്തുന്നത് നാടുകാണി ചുരം വഴിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.