ദുരന്തം വിതച്ച് ജില്ലയിൽ മഴ തുടരുന്നു

പാലക്കാട്: രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ ഒമ്പത് മരണം. നെല്ലിയാമ്പതി റോഡിനടുത്ത് അളവശ്ശേരി ചേരിൻകാടിൽ ഉരുൾപൊട്ടി രണ്ട് കുടുംബത്തിലെ ഏഴുപേർ മരിച്ച വാർത്തയുടെ ഞെട്ടലുമായാണ് ജില്ല ഉണർന്നത്. തൊട്ടുപിന്നാലെ തിരുവിഴാംകുന്ന് കരടിയോെട്ട ആദിവാസി കുടുംബം ഒലിച്ചുപോയ വാർത്തയും പുറത്തുവന്നു. കരടിയോട് ഒഴുകിപോയതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വീണ്ടും ഉരുൾപൊട്ടിയതിനെ തുടർന്ന് മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ നിർത്തിവെച്ചു. ൈവകീട്ട് ആറോടെ നഗരത്തിലെ മഞ്ഞക്കുളം പള്ളിക്ക് സമീപത്ത് നിന്ന് കെ.എസ്.ഇ.ബി ലൈൻമാനും ഷോക്കേറ്റ് മരിച്ചു. ലൈൻമാൻ രഘുനാഥാണ് ഷോക്കേറ്റ് മരിച്ചത്. ജില്ലയിലെ പുഴകളെല്ലാം നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. മലമ്പുഴയുടെ ഷട്ടറുകൾ 15 സ​െൻറിമീറ്റർ കൂടി ഉയർത്തി. 11 വർഷത്തിന് ശേഷം പട്ടാമ്പി പാലത്തിന് മുകളിലൂടെ ഒഴുകിയ ഭാരതപ്പുഴ പാലത്തി‍​െൻറ പകുതിയോളം കൈവരികളും കൊണ്ടുപോയി. കോഴിക്കോട്-പാലക്കാട് ദേശിയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് പലയിടത്തും ഗതാഗത തടസം നേരിട്ടു. പാലക്കാട്-പട്ടാമ്പി സംസ്ഥാന പാതയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വെള്ളം ഉയർന്നതോടെ ഗതാഗതം താറുമാറായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.