കുഴൽമന്ദം: മഴയും ഉരുൾപൊട്ടലും തുടരുന്ന സാഹചര്യത്തിൽ ഏതെങ്കിലും താലൂക്കിൽ വൈദ്യുതിബന്ധം തകരാറിലായാൽ താലൂക്ക് സപ്ലൈ ഓഫിസറുടെ അനുവാദത്തോടെ റേഷൻകടകളിൽ മാന്വൽ ആയി റേഷൻ വിതരണം ചെയ്യാൻ സർക്കാർ നിർദേശം. അതേസമയം, വൈദ്യുതിബന്ധത്തിന് തടസ്സമില്ലാത്ത റേഷൻകടകളിൽ സാധാരണ രീതിയിലുള്ള വിതരണം തുടരാനും നിർദേശമുണ്ട്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുമ്പോൾ റേഷൻ കട ലൈസൻസി സ്വന്തമായി മാന്വൽ രീതിയിൽ ഇ-പോസിൽ ട്രാൻസാക്ഷൻ നടത്തി ബില്ല് തയാറാക്കണം. ഈ ബില്ലുകൾ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസിൽ ആഗസ്റ്റ് മാസത്തെ വിതരണം പൂർത്തീകരിക്കുന്ന മുറക്ക് ഹാജരാക്കി സാധൂകരിച്ച് വാങ്ങണം. കാലാവസ്ഥ പൂർവസ്ഥിതിയിലായാൽ റേഷൻവിതരണം ഇ-പോസ് വഴി മാത്രമേ നൽകാവൂ എന്നും നിർദേശമുണ്ട്. മഴക്കെടുതിമൂലം സ്റ്റോക്ക് ഉപയോഗശൂന്യമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട റേഷൻ കട റേഷനിങ് ഇൻസ്പെക്ടറുടെേയാ വില്ലേജ് ഒാഫിസറുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് മഹസർ തയാറാക്കി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസർക്ക് സമർപ്പിക്കണം. എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ മഴക്കെടുതിമൂലം സ്റ്റോക്ക് ഉപയോഗശൂന്യമാകുന്ന സാഹചര്യമുണ്ടായാൽ അതത് താലൂക്ക് സപ്ലൈ ഓഫിസറോ, സിറ്റി റേഷനിങ് ഓഫിസറോ പരിശോധിച്ച് മഹസർ തയാറാക്കി തഹസിൽദാർ, റവന്യു അധികാരി എന്നിവരെ ബോധ്യപ്പെടുത്തിയ ശേഷം ജില്ല കലക്ടർക്ക് സമർപ്പിച്ച് തുക റീ ഇംപേഴ്സ് ചെയ്യണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.