കല്ലടിക്കോട്: കനത്ത പേമാരിയും ഉരുൾപൊട്ടലുംമൂലം മലയോരമേഖലയിെല കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പ്രധാന നദികൾ കരകവിഞ്ഞു. വീടുകളും കൃഷിസ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. പ്രളയക്കെടുതിക്ക് ഇരയായവർക്ക് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയത്തിനടുത്ത് ചീനിക്കപ്പാറ മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് വൻ കൃഷിനാശം സംഭവിച്ചു. ചീനിക്കപ്പാറ വെട്ടിക്കിഴി ഭാഗത്ത് വ്യാഴാഴ്ച രാവിലെ ഏഴിന് ഉരുൾപൊട്ടിയതിനാൽ സജീവ് നെടുമ്പുര, മാത്യു തവക്കര എന്നിവരുടെ കുടുംബാംഗങ്ങളെ മാറ്റിപാർപ്പിച്ചു. പാലക്കയം മൂന്നാംതോട് കരകവിഞ്ഞു. പാലക്കയം പുഴ കരകവിഞ്ഞു. 10ഓളം വീട്ടുകാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചു. പാലക്കയം കാർമൽ സ്കൂളിലേക്ക് മലവെള്ളം ഒഴുകിയെത്തി സ്കൂളിനകത്ത് ചളി നിറഞ്ഞു. പാലക്കയം ടൗണിലും വെള്ളം കയറി. പ്രളയബാധിത പ്രദേശങ്ങളിൽ കല്ലടിക്കോട് എസ്.ഐ കൃഷ്ണൻകുട്ടിയും സംഘവും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. കരിമ്പ ഗ്രാമ പഞ്ചായത്തിലെ വാക്കോടൻ മലയിൽ ഉരുൾപൊട്ടൽ സാധ്യത പരിഗണിച്ച് 24 കുടുംബങ്ങളെ പനയമ്പാടത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിലെ കുഞ്ചുവിെൻറ വീടും ചുരക്കോട് അപ്പുക്കുട്ടെൻറ വീടും മഴയിൽ തകർന്നു. കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിൽ വൻ ഗർത്തമുണ്ടായി ഗതാഗതം മുടങ്ങി. ദുരിതബാധിതർക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രി അധികൃതർ രംഗത്തെത്തി. മരക്കൊമ്പുകൾ പൊട്ടിവീണും മറ്റും മലയോര ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പടം) അടിക്കുറിപ്പ്: പാലക്കയത്ത് ചീനിക്കപ്പാറയിൽ ഉരുൾപൊട്ടിയ നിലയിൽ /pw_file Kalladikode cheenika para
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.