ഹിരോഷിമ ദിനാചരണം

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹിരോഷിമ, നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. യുദ്ധം, ഭീകരവാദം, തീവ്രവാദം എന്നീ സാമൂഹിക വിപത്തുകള്‍ക്കെതിരെ പത്രവാര്‍ത്ത പ്രദര്‍ശനം, യുദ്ധവിരുദ്ധ സമാധാന പാര്‍ക്ക്, ശാന്തിദീപം തെളിയിക്കല്‍, പ്രതിജ്ഞ ചൊല്ലല്‍ എന്നിവ നടന്നു. സാമൂഹിക ശാസ്ത്ര ക്ലബ് നേതൃത്വത്തിലായിരുന്നു പരിപാടി. പ്രിന്‍സിപ്പൽ സി.പി. സതീരത്‌നം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ജി. സാബു ദീപം തെളിയിച്ചു. ഉപപ്രധാനാധ്യാപിക റഹിയ ബീഗം വട്ടോളി, അധ്യാപകരായ കെ. അബ്ദുൽ അസീസ്, വി.പി. സുബൈര്‍, പി. പ്രേംസാഗര്‍, നൈസ് സിബി, പ്രീത എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ppm-l പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹിരോഷിമ ദിനാചരണത്തി​െൻറ ഭാഗമായി നടന്ന പത്രവാര്‍ത്ത പ്രദര്‍ശനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.