ഡി.വൈ.എഫ്.ഐ കാൽനട പ്രചാരണ ജാഥ

വണ്ടൂർ: സ്വാതന്ത്ര്യദിന കാമ്പയിനി​െൻറ ഭാഗമായി ഡി.വൈ.എഫ്.ഐ മേഖല കാൽനട പ്രചാരണ ജാഥകൾ നടത്തി. കൂരാടിൽനിന്ന് ആരംഭിച്ച വാണിയമ്പലം മേഖല കാൽനട പ്രചാരണ ജാഥ വിവിധ യൂനിറ്റുകളിൽ പര്യടനം നടത്തി. ജില്ല കമ്മിറ്റി അംഗം എ.പി. ഫിറോസ് ഉദ്‌ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ ഒ. നൗഷാദ്, വൈസ് ക്യാപ്റ്റൻ എ.കെ. ഷാജു, മാനേജർ പി.പി. നവാസ്, സി.പി.എം ലോക്കൽ സെക്രട്ടറി ടി.പി. ഇബ്രാഹിം, ടി. രവീന്ദ്രൻ, കെ. പ്രദീപ്, പി. അക്ബർ, എം. മൂസ, ഗ്രീഷ്മ എന്നിവർ സംസാരിച്ചു. വാണിയമ്പലത്ത് സമാപന യോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം അനിൽ നിരവിൽ ഉദ്‌ഘാടനം ചെയ്തു. ആഗസ്റ്റ് 15ന് വൈകീട്ട് നാലിന് വണ്ടൂരിൽ സംഗമം മുൻ സംസ്ഥാന ട്രഷറർ കെ.എസ്. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യും. വണ്ടൂർ: കരുണാലയപ്പാടിയിൽനിന്ന് ആരംഭിച്ച കാൽനട വിവിധ യൂനിറ്റുകളിൽ പര്യടനം നടത്തി. സി.പി.എം ഏരിയ കമ്മിറ്റിയംഗം കാപ്പിൽ ജോയ് ഉദ്‌ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ പി.കെ. ജിതിൻ, വൈസ് ക്യാപ്റ്റൻ കെ. ലിഖിൻ, മാനേജർ കെ.എം. അജയ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് പി. അരുൺ, സെക്രട്ടറി കെ. റഹീം, സഫീർ കരിക്കപ്പൊയിൽ, അഫീഖ്‌ റഹ്‌മാൻ, പി. രാഹുൽ, പി. അഭിഷേക്, മുരളി കാപ്പിച്ചാൽ എന്നിവർ സംസാരിച്ചു. വൈകീട്ട് കാപ്പിലിൽ സമാപന യോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ടി. അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. തിരുവാലി: പുന്നപ്പാല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യൻ പടിയിൽനിന്ന് ആരംഭിച്ച ജാഥ നടുവത്ത് സമാപിച്ചു. സി. സത്യൻ ഉദ്‌ഘാടനം ചെയ്തു. ക്യാപ്റ്റൻ പി. ഷൈജു, വൈസ് ക്യാപ്റ്റൻ സി. ഉദയകുമാർ, അഖിൽ പാറക്കൽ, പി. ശിവദാസൻ എന്നിവർ സംസാരിച്ചു. wdr dyfi vnb ഫോട്ടോ: സ്വാതന്ത്ര്യ സംഗമത്തി​െൻറ ഭാഗമായി ഡി.വൈ.എഫ്.ഐ വാണിയമ്പലം മേഖല കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.