mk

പാണ്ടിക്കാട്‌ തെരുവുനായ്ക്കളുടെ വിളയാട്ടം പാണ്ടിക്കാട്‌: അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടം വർധിച്ചതോടെ നാട്ടുകാർ ഭീതിയിൽ. രാവിലെ പത്രവിതരണക്കാരേയും മദ്റസ വിദ്യാർഥികളെയും കാൽനടയാത്രക്കാരെയും നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുന്നത് പതിവാണ്. ഇരുചക്ര യാത്രക്കാരുടെ നേരെ ആക്രമണശ്രമവും നടക്കുന്നു. പൊലീസ്‌‌ സ്റ്റേഷൻ വളപ്പിലും എസ്‌.ഐ ക്വാർട്ടേഴ്സ്‌ പരിസരത്തും പൊലീസ്‌ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് നായ്ക്കളുടെ താവളം. അറവുശാല, കോഴിക്കട എന്നിവിടങ്ങളിൽനിന്ന് അവശിഷ്ടങ്ങൾ തള്ളുന്നുണ്ട്. വീടുകളിലെ വളർത്തുമൃഗങ്ങളെ നായ്ക്കൾ ആക്രമിക്കുന്നുണ്ട്‌. ഫോട്ടൊ. പാണ്ടിക്കാട്‌ പൊലീസ്‌ സ്റ്റേഷൻ പരിസരത്ത്‌ തമ്പടിച്ച തെരുവുനായ്ക്കൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.