സ്നേഹ സംഗമം ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ കൂട്ടായ്മയായ തണൽ ചാരിറ്റബിൾ സൊസൈറ്റി സ്നേഹ സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുസ്തഫ വണ്ടൂർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, പാലിയേറ്റിവ് കെയർ പ്രസിഡൻറ് എം.എ. റസാഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഇ. ഹംസ, ഇ.ബി. ഗോപാലകൃഷ്ണൻ, യൂനുസ് കേരള, അശ്റഫ് പാങ്ങശ്ശേരി, ബാവ കൂരാട് എന്നിവർ സംസാരിച്ചു. എം.പി.എ. ലത്തീഫ്, എ. ഷാജഹാൻ, കെ.കെ. അശ്റഫ്, കെ.പി. ഇസ്മായീൽ, ടി.പി. ശിവദാസൻ, ഇ.കെ. അബ്ദുൽ റസാഖ്, ഷാഹിന, സമീറ, ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. ലക്ഷ്മി ടീച്ചർ അനുസ്മരണം ലക്ഷ്മി ടീച്ചറുടെ നിര്യാണത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അലുംനി അസോസിയേഷൻ അനുശോചിച്ചു. പ്രസിഡൻറ് പി.എസ്. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ഒ.എം. കരുവാരകുണ്ട്, കെ. മുഹമ്മദ്, ഇ.ബി. ഗോപാലകൃഷ്ണൻ, എൻ.കെ. അബ്ദുറഹ്മാൻ, അബ്ദുല്ല കരുവാരകുണ്ട്, ടി. രാജേന്ദ്രൻ, എ. പ്രഭാകരൻ, എം. അബ്ദുൽ മജീദ്, പി.എം. മൻസൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.