വിദ്യാര്‍ഥിയെ ചവിട്ടിപരിക്കേല്‍പ്പിച്ചു; ബസ്​ ജീവനക്കാരന്‍ അറസ്​റ്റില്‍

മേലാറ്റൂര്‍: ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ചവിട്ടിപരിക്കേല്‍പ്പിച്ചെന്ന വിദ്യാര്‍ഥിയുടെ പരാതിയെതുടര്‍ന്ന് സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ ആര്‍.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ പരാതിപ്രകാരം കോഴിക്കോട്-ചിറ്റൂര്‍ റൂട്ടിലോടുന്ന 'മലബാര്‍' ബസിലെ ജീവനക്കാരന്‍ കര്‍ക്കിടാംകുന്ന് ഉണ്യാലിലെ പൂഴിക്കുന്നന്‍ അബൂബക്കറിനെയാണ് (40) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ഥിയെ മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.