ഒാടകളിൽ മാലിന്യം അടിഞ്ഞ്​ കൂടിയത്​ നീക്കണം

കൊടുവായൂർ: കൊടുവായൂർ ടൗണിൽ മാലിന്യം അടിഞ്ഞ് കൂടി മലിനജലം പുറത്തേക്കൊഴുകുകയാണ്. ഒന്നര മാസത്തോളമായി മലിനജലം റോഡിലേക്ക് ഒഴുകുന്നത് പരിസരങ്ങളിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായിരിക്കുകയാണ്. നൊച്ചൂർ മുതൽ രജിസ്ട്രാർ ഓഫിസ് വരെയുള്ള റോഡി‍​െൻറ ഇരുവശങ്ങളിലുമുള്ള ഓടകളിലെ നിറഞ്ഞ മാലിന്യം നീക്കം ചെയ്യാത്തതിനാൽ നാലിലധികം പ്രദേശങ്ങളിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നുണ്ട്. പഞ്ചായത്തി‍​െൻറ അനാസ്ഥയാണ് ഓടകളിലെ മാലിന്യം യാത്രക്കാർക്ക് ദുരിതമുണ്ടാക്കുവാൻ ഇടയാക്കിയത്. മാലിന്യം നീക്കം ചെയ്ത് ടൗണിലെ മലിനജലം റോഡിലേക്ക് ഒഴുകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂതനൂർ ചെറുകുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം കോങ്ങാട്: പൂതനൂർ ചെറുകുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം. 25,000 രൂപ കളവുപോയി. ക്ഷേത്രത്തി‍​െൻറ മുൻഭാഗത്ത് സ്ഥാപിച്ച ഹുണ്ടിക കുത്തിത്തുറന്നാണ് കളവ് നടത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിന് ക്ഷേത്രത്തിലെ പൂജക്ക് ശേഷം ക്ഷേത്രം അടച്ചിട്ടു. വെള്ളിയാഴ്ച രാവിലെ ആറരക്ക് ക്ഷേത്ര ചടങ്ങുകൾ നടത്തുവാനെത്തിയ പൂജാരിയാണ് ഹുണ്ടിക പൊളിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാടുനിന്ന് വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും കോങ്ങാട് പൊലീസും സ്ഥലത്തെത്തി തെളിവെടുത്തു. മുല്ലക്കര കോളനി ഭൂമിപ്രശ്നം പരിഹരിക്കാൻ ധാരണ മലമ്പുഴ: അംബേദ്കർ സമഗ്രവികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പദ്ധതികൾ നടപ്പാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട മലമ്പുഴ നിയോജകമണ്ഡലത്തിലെ അയ്യപ്പൻപൊറ്റ, മംഗലത്താൻച്ചള്ള, ചെല്ലൻക്കടവ് കോളനികളുടെ പ്രവൃത്തി പുരോഗതി അവലോകന യോഗം ചേർന്നു. ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ എം.എൽ.എയുടെ നിർദേശാനുസരണമാണ് യോഗം ചേർന്നത്. വിവിധ കോളനികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളായ ഭവനനവീകരണം, റോഡ്, കുടിവെള്ളം, കമ്യൂണിറ്റി ഹാൾ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് അവലോകനം നടത്തി. എല്ലാ പ്രവൃത്തികളും 2019 ജനുവരി 31നകം പൂർത്തിയാക്കാൻ ജില്ല നിർമിതി കേന്ദ്രത്തിന് യോഗത്തിൽ നിർദേശം നൽകി. പുതുപ്പരിയാരം പഞ്ചായത്ത് മുല്ലക്കര കോളനിയിലെ ഭൂമിപ്രശ്നത്തിൽ ഭൂമി അളന്നു നൽകുന്നതിന് ഉടനെ നടപടി സ്വീകരിക്കുമെന്ന് അഡീഷനൽ തഹസിൽദാർ അറിയിച്ചു. പാലക്കാട് ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസിൽ ചേർന്ന യോഗത്തിൽ ജില്ല അഡീഷനൽ തഹസിൽദാർ ആനിയമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസർ സി. രാജലക്ഷ്മി, വി.എസ്. അച്യുതാനന്ദ‍​െൻറ പേഴ്സണൽ അസി. എൻ. അനിൽകുമാർ, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, പി.ഡബ്ല്യൂ.ഡി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.