കാർ വഴിയാത്രക്കാരെ ഇടിച്ച് മറിഞ്ഞ് എട്ടു പേർക്ക് പരിക്ക്​

മുതലമട (പാലക്കാട്): നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് മറിഞ്ഞ് എട്ടു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ചാവക്കാട് സ്വദേശികളായ മുല്ലശ്ശേരി സക്കീർ (44), മുഹമ്മദ് (50), പരുത്തിക്കാട് ബസ് സ്റ്റോപ്പിൽ നിന്നിരുന്ന ലീല (65) സൂരജ് (18), മത്തായി (52) വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേർക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടിന് പരുത്തിക്കാട് ബസ് സ്റ്റോപ്പിനു സമീപത്താണ് അപകടം. ഗുരുവായൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ കനാൽ കൾവെർട്ടിൽ ഇടിച്ചതിനുശേഷം ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിച്ച് മറിയുകയായിരുന്നു. വൈദ്യുതി തൂൺ ഇടിച്ചു തകർത്താണ് നിന്നത്. പരിക്കേറ്റവരെ കൊല്ലങ്കോട്, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തലകീഴായി റോഡിനു കുറുകെ കിടന്ന കാറിനകത്തു നിന്ന് ഗ്ലാസ് പൊളിച്ചുമാറ്റിയാണ് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം മംഗലം-ഗോവിന്ദാപുരം റോഡിൽ ഗതാഗതം സ്തംഭിച്ചു. വാഹനത്തിൽ ആറ് യാത്രക്കാർ ഉണ്ടായിരുന്നതായി രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.