നിലമ്പൂർ: ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്ര നിരോധനം നീക്കാനാവില്ലെന്ന കർണാടക നിലപാട് കേരളത്തിന് കനത്ത തിരിച്ചടിയാകുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കർണാടക നിലപാട് വ‍്യക്തമാക്കിയത്. വാഹനങ്ങളിടിച്ച് വന‍്യജീവികൾ ചാകുെന്നന്ന പരാതിയെത്തുടർന്ന് തമിഴ്നാട്ടിലെ മുതുമല കടുവസങ്കേതം കടന്നുവരുന്ന ദേശീയപാത 67ലും നിരോധനമുണ്ട്. ഉപഭോക്തൃ സംസ്ഥാനമായതിനാൽ കേരളത്തെയാണ് നിരോധനം കൂടുതൽ ബാധിച്ചിട്ടുള്ളത്. ആന്ധ്ര, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പലചരക്ക്, പച്ചക്കറി, മാർബിൾ, ഗ്രാനൈറ്റ് ഇറക്കുമതി പ്രതിസന്ധിയിലാണ്. ഒരു രാത്രി മുഴുവൻ വഴിയിൽ കിടക്കേണ്ട അവസ്ഥയായതിനാൽ പച്ചക്കറി ഇറക്കുമതിയാണ് ഏറെ പ്രയാസത്തിലായത്. സംസ്ഥാനത്തേക്കുള്ള 73 ശതമാനം പച്ചക്കറി ഇറക്കുമതിയിൽ 51 ശതമാനവും കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ്. രാത്രിയാത്ര നിരോധനം ചരക്കുകളുടെ വിലവർധനക്കും കാരണമായി. ഒരു ദിവസത്തെ ലോറി വാടക അധികം നൽകേണ്ടിവരുന്നതിനാലാണിത്. യാത്രാപ്രശ്നവും രൂക്ഷമാണ്. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലെ കോളജുകളിലുള്ള കേരള വിദ‍്യാർഥികൾക്ക് നിരോധനം വലിയ പ്രയാസമാകുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.