ശനിയാഴ്ച രാത്രി എട്ടുമണിയോടെ മുടപ്പല്ലൂർ ജങ്ഷനിലാണ് സംഭവം വടക്കഞ്ചേരി: മുടപ്പല്ലൂരിൽ നിയന്ത്രണംവിട്ട ഓട്ടോറിഷ ബസ്സ്റ്റോപ്പിന് സമീപം നിന്നവരിലേക്ക് പാഞ്ഞുകയറി നാലുപേർക്ക് പരിക്കേറ്റു. മുടപ്പല്ലൂർ തെക്കുംചേരി ബിജുജോസ് (35), മാത്തൂർ പാറക്കൽ വീട്ടിൽ സന്തോഷ് (33), മുടപ്പല്ലൂർ ചക്കാൻതറ തങ്കവേലു (65), ഓട്ടോ ഡ്രൈവർ വണ്ടാഴി ദിനേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ബിജു ജോസിെൻറ പരിക്ക് ഗുരുതരമാണ്. ഇയാളെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെല്ലാം വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മുടപ്പല്ലൂർ ജങ്ഷനിലാണ് സംഭവം. വടക്കഞ്ചേരി ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ എതിരെ വന്ന ബസിലിടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് അഞ്ച് ബൈക്കുകളിലിടിച്ച് സമീപത്ത് നിന്നവരിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടസമയത്ത് നിരവധിയാളുകൾ റോഡരികിലുണ്ടായിരുന്നുവെങ്കിലും ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.