സപ്ലൈകോ ഓണം ഫെയർ 10 മുതൽ

മലപ്പുറം: സപ്ലൈകോയുടെ ജില്ലതല ഓണം ഫെയർ മലപ്പുറം കുന്നുമ്മൽ അൽനബൂദ് ടവറിൽ ആഗസ്റ്റ് 10 മുതൽ 24 വരെ. താലൂക്കുതല ഫെയറുകൾ 16 മുതൽ 24 വരെയും നിയോജക മണ്ഡലങ്ങളിൽ 20 മുതൽ 24 വരെയും പ്രവർത്തിക്കും. 129 സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണം ഫെയറുകൾ വിപുലമായ രീതിയിൽ ഇടവേളയില്ലാതെ പ്രവർത്തിക്കും. ജില്ലയിലെ മാവേലി സ്റ്റോർ ഇല്ലാത്ത മൂന്ന് പഞ്ചായത്തുകളിൽ ഈ കാലയളവിൽ സപ്ലൈകോ സ്പെഷൽ മിനി ഫെയറുകൾ നടത്തും. എല്ലാ ഔട്ട്ലെറ്റുകളിലും ആഗസ്റ്റ് മുതൽ ഓണം സമ്മാന മഴ പദ്ധതിയിൽ ഓരോ 1500 രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ നൽകും. ഈ പദ്ധതിയിൽ ഒന്നാം സമ്മാനമായി ഒരാൾക്ക് അഞ്ച് പവൻ സ്വർണവും രണ്ടാം സമ്മാനമായി രണ്ടുപവൻ സ്വർണം രണ്ടുപേർക്കും മൂന്നാം സമ്മാനമായി ഒരു പവൻ സ്വർണം മൂന്നുപേർക്കും നൽകും. പ്രത്യേകമായി നടത്തുന്ന ഓണംമേളകളിൽ ഓരോ 2000 രൂപയുടെ പർച്ചേസിനും 100 രൂപയുടെ സുനിശ്ചിത സമ്മാനം നൽകും. കൂടാതെ പ്രത്യേകമായി നടത്തുന്ന എല്ലാ സപ്ലൈകോ ഓണം മേളകളിലും ദൈനംദിന നറുക്കെടുപ്പിലൂടെ ദിവസേന രണ്ട് പേർക്കായി 1000 രൂപയുടെ പ്രത്യേക സമ്മാന പദ്ധതിയും ഒരുക്കുന്നുണ്ട്. സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾക്കായി സപ്ലൈകോ പ്രത്യേകമായി 1000, 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ഒരുക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് സെപ്റ്റംബർ 30 വരെ സപ്ലൈകോയുടെ ഏത് ഔട്ട്ലെറ്റിൽനിന്ന് മുഴുവൻ തുകക്കുള്ള സാധനങ്ങൾ വാങ്ങാം. ജില്ലയിലെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന നിർമാണം, എം.എസ്.ഡി.പി തുടങ്ങിയ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും അതി​െൻറ ധനവിനിയോഗ സാക്ഷ്യപത്രം സർക്കാറിന് സമർപ്പിക്കാനും തീരുമാനമായി. ധനവിനിയോഗ സാക്ഷ്യപത്രം നൽകാനുണ്ടായ കാലതാമസം കേന്ദ്ര വിഹിതത്തിന് തടസ്സമാകുന്നുവെന്നും അത് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഏറ്റവും പിന്നാക്കക്കാരെ ഏറ്റവുമധികം ബാധിക്കുന്നുവെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ബന്ധപ്പെട്ടവരെ അറിയിച്ചു. കൂടുതൽ ഗുണഭോക്താക്കൾ ജില്ലയിലായതിനാൽ ഭവനനിർമാണ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കാനായി മൈനോറിറ്റി സെല്ലിലേക്ക് ഒരുജീവനക്കാരനെ കൂടി നൽകാൻ എ.ഡി.എമ്മിനെ കലക്ടർ ചുമതലപ്പെടുത്തി. ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന ന്യൂനപക്ഷ ക്ഷേമ അവലോകന യോഗത്തിൽ എം.ഡി.എം ഇൻചാർജ്, ജില്ല പ്ലാനിങ് ഓഫിസർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.