മലപ്പുറം: സമ്പൂർണ കായികക്ഷമതയുള്ള ജനത എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഗെയിംസ് ഫെസ്റ്റിവലിന്' ഫണ്ട് വകയിരുത്താത്ത തദ്ദേശ സ്ഥാപനങ്ങൾ ഉടൻ വകയിരുത്തണമെന്ന് ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. പദ്ധതി ഏറ്റെടുക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി ഭേദഗതി വരുത്തി ഇതിലേക്കാവശ്യമായ ഫണ്ട് വികസന ഫണ്ടിൽനിന്നോ തനത് ഫണ്ടിൽനിന്നോ കണ്ടെത്തണം. ഫെസ്റ്റിവലിെൻറ സുഗമമായ നടത്തിപ്പിനായി ജില്ല യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് 'യൂത്ത് ക്ലബ് ഏകോപന സമിതി' രൂപവത്കരിക്കണമെന്നും കലക്ടർ നിർദേശിച്ചു. ത്രിതല പഞ്ചായത്തുതലത്തിൽ വോളിബാൾ, ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിൻറൺ, കബഡി തുടങ്ങിയ മത്സരങ്ങൾ ഫെസ്റ്റിവലിെൻറ ഭാഗമായി സംഘടിപ്പിക്കും. ഓഖി: ധനസഹായം അനുവദിച്ചു മലപ്പുറം: ഓഖി ചുഴലിക്കാറ്റിനോടനുബന്ധിച്ച ദുരന്തങ്ങളിൽപെട്ടവർക്ക് ധനസഹായം അനുവദിക്കുന്നതിെൻറ ഭാഗമായി ജില്ലയിൽ മത്സ‍്യബന്ധന യാനങ്ങൾക്കും വലകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ഉണ്ടായ ഭാഗികനാശം കണക്കാക്കി അഞ്ച് മത്സ‍്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് 6,93,000 രൂപ അനുവദിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.