പ്രോജ്ജ്വല വനിത ഹോസ്​റ്റൽ പ്രവർത്തനം തുടങ്ങി

മലപ്പുറം: നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ നഗരസഭ ഒരുക്കിയ . മുണ്ടുപറമ്പിൽ എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം സ്വകാര്യ ഫ്ലാറ്റിലാണ് ഷീ സ്റ്റേ തുടങ്ങിയത്. നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല പാൽ കാച്ചി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പരി അബ്ദുൽ മജീദ്, പി.എ. സലീം എന്ന ബാപ്പുട്ടി, മറിയുമ്മ ഷെരീഫ്, ഫസീന കുഞ്ഞിമുഹമ്മദ്, റജീന ഹുസൈൻ, കൗൺസിലർമാരായ ഹാരിസ് ആമിയൻ, കെ. പാർവതിക്കുട്ടി, ബുഷ്റ സക്കീർ, അഡ്വ. റിനിഷ റഫീഖ്, സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു. ആദ്യദിനം നഗരസഭയിലെ സ്ത്രീ കൗൺസിലർമാരും വനിത ജീവനക്കാരും സി.സി.എസ്, എ.ഡി.എസ് അംഗങ്ങളും ഹോസ്റ്റലിൽ താമസിച്ചു. 35 പേർക്കാണ് ഇവിടെ താമസസൗകര്യം. സ്ഥിരതാമസക്കാർ പ്രതിമാസം 3000 രൂപയും താൽക്കാലികമാണെങ്കിൽ പ്രതിദിനം 150 രൂപയും വാടക നൽകണം. സിവിൽ സ്റ്റേഷൻ, മറ്റു സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജീവനക്കാരായ സ്ത്രീകൾക്ക് ഷീ സ്റ്റേ പ്രയോജനപ്പെടും. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയാണ് നഗരസഭ ഇതിന് വകയിരുത്തിയത്. photo mplma2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.