ശാന്തപുരം: സാമൂഹിക പരിവർത്തനങ്ങൾക്ക് നിമിത്തമാകുന്ന വിദ്യാഭ്യാസമാണ് കലാലയങ്ങൾ പകർന്നുനൽകേണ്ടതെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന്. ഐ.ഇ.സി.ഐ (ഇൻറഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ) സംഘടിപ്പിച്ച സ്കൂൾ മാനേജ്മെൻറുകളുടെയും പ്രിൻസിപ്പൽമാരുടെയും സംയുക്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ഇ.സി.ഐ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി അധ‍്യക്ഷത വഹിച്ചു. അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, ചാർേട്ടഡ് അക്കൗണ്ടൻറുമാരായ കെ.എം. തഖിയുദ്ദീൻ, വി.കെ. താജുദ്ദീൻ, ഡോ. കെ.കെ. മുഹമ്മദ്, ഡോ. മഹ്മൂദ് ശിഹാബ്, ഇംതിയാസ് മാഹി, സുലൈമാൻ ഊരകം എന്നിവർ സംസാരിച്ചു. ഐ.ഇ.സി.ഐ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമാപനം നിർവഹിച്ചു. mpl1 ieci ഐ.ഇ.സി.ഐ സംഘടിപ്പിച്ച സ്കൂൾ മാനേജ്മെൻറുകളുടെയും പ്രിൻസിപ്പൽമാരുടെയും സംയുക്ത കൺവൻഷൻ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.