നാല്‍പത് സെൻറിലെ കള്ളുഷാപ്പ്: പ്രതിഷേധവുമായി നാട്ടുകാർ

കാളികാവ്: ചോക്കാട് നാല്‍പത് സ​െൻറില്‍ പുതിയതായി പ്രവര്‍ത്തനം തുടങ്ങിയ കള്ളുഷാപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കോളനി സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാൽപത് സ​െൻറി​െൻറ പരിസരപ്രദേശത്താണ് കള്ളുഷാപ്പ് ആരംഭിച്ചത്. ചോക്കാട് പി.എച്ച്.സിയില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രം ദൂരത്താണ് ഇത്. ആദിവാസികളെ ലക്ഷ്യംവെച്ച് തുറന്ന ഷാപ്പ് അടക്കണമെന്നാവശ്യപ്പെട്ടാണ് കോളനി സംരക്ഷണ സമിതി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ആദിവാസി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. കള്ളുഷാപ്പിന് സമീപം കാളികാവ് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന്, പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാര്‍ച്ച് സൂചന മാത്രമാണെന്നും ഷാപ്പ് പൂട്ടിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും കോളനിവാസികള്‍ മുന്നറിയിപ്പ് നല്‍കി. ചോക്കാട് ജി.യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് നാസര്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. രാമന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. മുജീബ്, കെ.എസ് അന്‍വര്‍, മാനുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സജിത്ത് സ്വാഗതം പറഞ്ഞു. എം. അന്‍വര്‍, രാജഗോപാല്‍, തോട്ടുങ്ങല്‍ നാസര്‍, ശിവദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.