വൈദ്യുതി കാലുകളിലെ പരസ്യബോർഡുകൾ നീക്കി

വൈദ്യുതി കാലുകളിലെ പരസ്യബോർഡുകൾ നീക്കി തിരൂരങ്ങാടി: വൈദ്യതി കാലുകളിലും അനുബന്ധ ഉപകരണങ്ങളിലും വിവിധ സംഘടനകളും സ്ഥാപനങ്ങളും സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ തുടങ്ങിയവ കെ.എസ്.ഇ.ബി അധികൃതർ നീക്കം ചെയ്തു. വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനും മറ്റും പ്രയാസമുണ്ടാക്കുന്നതിനാൽ ഇവ നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച കക്കാട് മുതൽ ചെമ്മാട് ടൗൺ വരെയുള്ള ബോർഡുകളാണ് മാറ്റിയത്. വരും ദിവസങ്ങളിൽ മറ്റു ഭാഗങ്ങളിലുള്ളവയും നീക്കുമെന്ന് തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ അസി. എൻജിനീയർ അറിയിച്ചു. വൈദ്യുതി കാലുകളിലും മറ്റും പരസ്യങ്ങൾ സ്ഥാപിക്കുന്നവരിൽനിന്ന് നീക്കം ചെയ്യാനാവശ്യമായ ചെലവ് ഇൗടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അസി. എൻജിനീയർ മുന്നറിയിപ്പ് നൽകി. ഫോട്ടോ: വൈദ്യുതി കാലുകളിലും അനുബന്ധ ഉപകരണങ്ങളിലും സ്ഥാപിച്ച പരസ്യ ബോർഡുകൾ കെ.എസ്.ഇ.ബി അധികൃതർ നീക്കം ചെയ്യുന്നു മുലയൂട്ടൽ വാരാചരണം തിരൂരങ്ങാടി: ലോക മുലയൂട്ടൽ വാരാചരണത്തി​െൻറ ഭാഗമായി നന്നമ്പ്ര പഞ്ചായത്ത് മച്ചിങ്ങത്തായം വാർഡിൽ മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. വാർഡ് അംഗം വി.കെ. ഷമീന ഉദ്ഘാടനം നിർവഹിച്ചു. എൽ.എച്ച്.ഐ ശോഭനകുമാരി, ജെ.പി.എച്ച്.െഎ ലതാകുമാരി എന്നിവർ സംസാരിച്ചു. ക്വിസ്, ബേബി ഷോ മത്സരങ്ങളും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഷുഹൈബ ഗഫൂർ കരുവാട്ടിൽ, ബേബി ഷോ മത്സരത്തിൽ ഫാരിദ അലി സുഹൈൽ വെള്ളക്കാട് എന്നിവർ വിജയികളായി. മികച്ച ആശവർക്കറായി തെരഞ്ഞെടുക്കപ്പെട്ട ഹസീന പൂക്കയിലിനെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.