തൊഴിലുറപ്പ്​ പദ്ധതിയിൽ നേട്ടം കൊയ്ത് ആദിവാസികൾ

തൊഴിലുറപ്പ് പദ്ധതിയിൽ നേട്ടം കൊയ്ത് ആദിവാസികൾ അരീക്കോട്: മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നേട്ടം കൊയ്ത് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾ. ഊർങ്ങാട്ടിരി, എടവണ്ണ ഗ്രാമപഞ്ചായത്തുകളിലാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദിവാസികൾ. നടപ്പ് സാമ്പത്തിക വർഷം 100 മുതൽ 150 വരെ തൊഴിൽ ദിനങ്ങളാണ് ഇവർ പൂർത്തിയാക്കിയത്. സംസ്ഥാനത്തുതന്നെ ആദ്യമായി 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച മൂന്ന് ആദിവാസി കുടുംബങ്ങളിലൊന്ന് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ നിന്നാണ്. പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമായി അനുവദിച്ച 150 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവരിലും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടുംബം ഉണ്ട്. പാർവതി, യശോദ എന്നിവർ 150 തൊഴിൽ ദിനങ്ങളും സുമതി, കല്യാണി എന്നിവർ 100 തൊഴിൽ ദിനങ്ങളും പൂർത്തിയാക്കി. വേലായുധൻ, അയ്യപ്പൻ എന്നിവരും പൊതു വിഭാഗത്തിലെ കെ.ടി. ആയിഷ, ഉസ്മാൻ എന്നിവരും 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ നേട്ടം കൊയ്തവരെ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. പ്രസിഡൻറ് ലക്ഷ്മി പറമ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.ടി. ഷരീഫ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി. അബ്ദുറഹ്മാൻ, കെ. ശ്രീപ്രിയ, സി.പി. ശ്രീധരൻ നായർ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ഇ.ടി. രാകേഷ്, ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റർ കെ. പ്രദീപൻ, ജനറൽ എക്സ്റ്റൻഷൻ ഓഫിസർ അജയ് ഘോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.