വീടിനും ചികിത്സക്കും ലയൺസ് ക്ലബ്​ തുക കൈമാറി

പെരിന്തൽമണ്ണ: പോക്കർ-സുഹറ വൃദ്ധ ദമ്പതികൾക്ക്‌ വീടിനും ആട്ടീരി ലക്ഷ്മികുട്ടിക്ക് അർബുദം ചികിത്സക്കുമുള്ള തുക ടൗൺ ലയൺസ് ക്ലബ് ഭാരവാഹി സ്ഥാനാരോഹണ ചടങ്ങിൽ കൈമാറി. പുതിയ ഭാരവാഹികളായി കെ.സി. ഇസ്മയിൽ (പ്രസി.) രമേഷ് കോട്ടയപ്പുറത്ത് (െസക്ര.), ഡോ. കൊച്ചു എസ്. മണി (ട്രഷ.), എന്നിവർ അധികാരമേറ്റു. ഡോ. ഷാജി അധ്യക്ഷത വഹിച്ചു. സോമകുമാർ, ജയരാജ്, ശശി ശീതാജ്ഞലി, പുരുഷോത്തമൻ, കെ.എസ്. രമേഷ്, ശങ്കരൻ എന്നിവർ സംബന്ധിച്ചു. രമേഷ് കോട്ടയപ്പുറത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്. ഹരിഹരൻ, ഡോ. കൊച്ചു എസ്. മണി, പ്രസാദ് മെക്കോയി, ജേക്കബ് ടി. വർഗീസ് എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.