മലപ്പുറം: നടൻ മോഹൻലാലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസ് അയച്ചതായും ഖാദി ബോർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ്. മോഹൻലാൽ അവതരിപ്പിക്കുന്ന, മുണ്ട് കമ്പനിയുടെ പരസ്യത്തിൽ ചർക്കയിൽനിന്ന് നൂൽനൂൽക്കുന്നതായി കാണിക്കുന്നുണ്ട്. ഈ സ്ഥാപനമോ ഉൽപന്നമോ ഖാദിയുമായി ബന്ധമില്ലാത്തതാണ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യത്തിൽ അഭിനയിച്ചതിനാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് ശോഭന ജോർജ് പറഞ്ഞു. മലപ്പുറത്ത് ഖാദി ബോർഡിെൻറ ഓണം-ബക്രീദ് മേളയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.