തൃക്കൈക്കുത്ത് കടവ് പാലം: ആദ്യഘട്ട പരിശോധന നടത്തി

വണ്ടൂർ: നിയോജക മണ്ഡലത്തെ നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന തൃക്കൈക്കുത്ത് കടവ് പാലത്തി​െൻറ ആദ്യഘട്ട പരിശോധനക്കായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് എ.ഇ രാമകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കടവ് സന്ദർശിച്ച് സർവേ നടപടി പൂർത്തീകരിച്ചത്. പാലത്തിനുവേണ്ടി തയാറാക്കിയ രൂപകൽപന അനുയോജ്യമാണോ എന്ന പരിശോധനയാണ് നടന്നത്. കുതിരപ്പുഴക്ക് കുറുകെ പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തെരഞ്ഞെടുപ്പുവരുമ്പോൾ മാത്രം പ്രശ്നം ചർച്ചയാവുന്നതായിരുന്നു രീതി. ഇതിനിടക്ക് പാലം ഏതു പ്രദേശത്ത് വരണമെന്ന ചരടുവലികളും നടന്നു. നിലവിൽ വടപുറം പാലവും വടക്കുംപാടം പാലവുമാണ് നിലമ്പൂരിലേക്കെത്തിപ്പെടാൻ ഉപയോഗിക്കുന്നത്. നിലമ്പൂരിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായിട്ട് പോലും ഇവിടുത്തുകാർക്ക് എത്തിപ്പെടണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പാലത്തിന് ടോക്കൺ അഡ്വാൻസ് നീക്കിവെച്ചിരുന്നു. കാലങ്ങളായി അവഗണനയിലായ പാലം പ്രവൃത്തി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന പൂർത്തിയാക്കിയതോടെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.