'അഭിമന്യു' ലൈബ്രറിയിലേക്ക് 2100 പുസ്തകങ്ങൾ കൈമാറി

പെരിന്തൽമണ്ണ: മണ്ഡലം പ്രവാസി സഖാക്കളുടെ നവ മാധ്യമക്കൂട്ടായ്മ 'അഭിമന്യു മഹാരാജാസ് ലൈബ്രറി'യിലേക്കായി സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. വട്ടവട ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് രാമരാജ് കൂട്ടായ്മ സെക്രട്ടറി ലാലു വേങ്ങൂരിൽനിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. സൈമൺ ബ്രിട്ടോ, സി.പി.എം പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി വി. രമേശൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.പി. ഉണ്ണികൃഷ്ണൻ, പി. ഗോവിന്ദപ്രസാദ്, അഭിമന്യുവി​െൻറ മാതാപിതാക്കൾ, കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. രണ്ടാഴ്ചക്കാലം പെരിന്തൽമണ്ണ മണ്ഡലത്തിലെ വിവിധ വ്യക്തികളിൽനിന്നും കൂട്ടായ്മകളിൽനിന്നുമായി 2100 പുസ്തകങ്ങളാണ് ശേഖരിച്ചത്. കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ കോഴ്സ് പെരിന്തൽമണ്ണ: പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ കീഴിലെ സ്റ്റേറ്റ് റിസോഴ്സ് സ​െൻറർ പെരിന്തൽമണ്ണ എൻ.എസ്.എസ്-കമ്യൂണിറ്റി കോളജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിൽ സീറ്റൊഴിവുണ്ട്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ചേരാം. പെൺകുട്ടികൾ, വീട്ടമ്മമാർ, മറ്റു കോഴ്സുകളിലും ജോലികളിലും ഏർപ്പെട്ടിട്ടുള്ളവർ എന്നിവർക്ക് അനുയോജ്യമായ സമയക്രമം അനുവദിക്കും. ഓപൺ ലേണിങ് കോഴ്സിൽ ചേരുന്നവർക്ക് ജില്ലയുടെ പ്രധാന ടൗണുകളിൽ പരിശീലന സൗകര്യവും ഒരുക്കും. റിസോഴ്സ് സ​െൻറർ വക സൗജന്യ സ്റ്റഡി മെറ്റീരിയൽസും പുസ്തകങ്ങളും ലഭിക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് സ്കോളർഷിപ് അനുവദിക്കും. േഫാൺ: 9567991416.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.